സമ്മാനദാനം
Saturday 28 March 2026 12:50 AM IST
മല്ലപ്പള്ളി : വൈ.എം.സി.എ വിദ്യാർത്ഥികൾക്കായി നടത്തിയ ബാലചിത്ര രചന മത്സരത്തിന്റെ സമ്മാനദാനം നടത്തി. പ്രൊഫ.തോമസ് വർഗീസ് എഴുതിയ 'സ്‌നേഹം വിമല പ്രേമം' എന്ന പുസ്തക പ്രകാശനവും നടന്നു. മുൻ എം.എൽ.എ ജോസഫ് പുതുശ്ശേരി, മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്ദു ചാത്തനാട്ടിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. റവ.സജീവ് തോമസ് അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.ടി.തോമസ് വർഗീസ് ,സെക്രട്ടറി വാളകം ജോൺ തോമസ് മാത്യു, സാം പട്ടേരിൽ, പ്രശാന്ത് കുമാർ, ഫാ.അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു.