വോട്ട് ഏത് ബൂത്തിൽ

Saturday 28 March 2026 12:52 AM IST

പത്തനംതിട്ട : സമ്മതിദായകർക്ക് വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്നും ഏതാണ് പോളിംഗ് ബൂത്തെന്നും ഓൺലൈനായി സ്വയം കണ്ടെത്താം. ആദ്യമായി https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് സെർച്ച് ബൈ എപിക് ( search by epic ) ഓപ്ഷൻ തിരഞ്ഞെടുത്ത് എപിക് നമ്പർ നൽകി സംസ്ഥാനം തിരഞ്ഞെടുത്താൽ മണ്ഡലം, ബൂത്ത് എന്നിവയുടെ വിവരം ലഭിക്കും. രണ്ടാമത്തെ രീതി ഇതേ പേജിൽ സെർച്ച് ബൈ ഡീറ്റെയിൽസ് തിരഞ്ഞെടുക്കണം. ജില്ലയും അസംബ്ലി മണ്ഡലവും സംസ്ഥാനം തിരഞ്ഞെടുത്ത് മൊബൈൽ ഫോൺ നമ്പറും നൽകിയാൽ ഒ.ടി.പി ലഭിക്കും. ഇതിലൂടെ വോട്ടർക്ക് ആവശ്യമായ വിവരം ലഭിക്കും.