കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി; കേരളം മുന്നിൽ
തിരുവനന്തപുരം: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ 18- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്സെ ൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യ ദിവസത്തെ മത്സരം പൂർത്തിയായപ്പോൾ 74 പോയിന്റോടെ കേരളം മുന്നിലാണ്. 28 പോയിന്റ് നേടി കർണാടകവും 19 പോയിന്റ് നേടി തമിഴ്‌നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. കളരിപ്പയറ്റിനെ ഒളിമ്പിക് ഇനമാക്കാൻ ശ്രമം നടത്തുമെന്ന് മത്സരം ഉദ്ഘാടനം ചെയ്ത സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എം.സി റജിൽ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി മലയാളം വിഭാഗം മേധാവി പ്രൊഫ.കെ.കെ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ.അമ്പു.ആർ.നായർ, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ, ടെക്‌നിക്കൽ ഡയറക്ടർ സുനിൽകുമാർ, ഗോവ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജൻ മുള്ളരാത്ത്, ശ്രീജയൻ എന്നിവർ സംസാരിച്ചു.