അവഗണന അവസാനിപ്പിക്കണം
Saturday 28 March 2026 12:02 AM IST
പന്തളം: സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ, പെൻഷൻ പരിഷ്കരണം, ഡി എ കുടിശിക, മെഡിസിപ് എന്നീ വാഗ്ദാനങ്ങൾ നൽകി പെൻഷൻകാരെ അപമാനിച്ചു സർക്കാരിനെതിരെ പ്രതികരിക്കാൻ സമയമായെന്ന് പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം. യു.ഡി.ഫ് സ്ഥാനാർത്ഥി അഡ്വ.ശാന്തകുമാറിന് വോട്ട് നൽകാൻ യോഗം അഭ്യർത്ഥിച്ചു. അലക്‌സി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം സംസ്ഥാന കമ്മിറ്റി അംഗം ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. റഹീം റാവുത്തർ, രാധാകൃഷ്ണൻപിള്ള, പി.കെ.രഞ്ചൻ, സോമിനി ജോർജ്, തങ്കമണി സി.പിള്ള, മോഹനൻ പിള്ള, രവി കുരമ്പാല എന്നിവർ പ്രസംഗിച്ചു.