എൻ.ഡി.എ കൺവെൻഷൻ
Saturday 28 March 2026 12:12 AM IST
ഫറോക്ക്: ബേപ്പൂർ നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഫറോക്കിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വികസന രേഖ 'കുറ്റപത്രം' പ്രകാശനം ചെയ്തു. സംസ്ഥാന സമിതി അംഗം വി. മോഹനൻ കുറ്റപത്രം ഏറ്റുവാങ്ങി. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു വികസന കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ ഷീനു പിണ്ണാണത്ത് , ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. സുരേഷ്, അഡ്വ. രമ്യ മുരളി, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശശി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നാരങ്ങയിൽ ശശിധരൻ സ്വാഗതവും രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് രാജേഷ് പൊന്നങ്ങാട്ടിൽ നന്ദിയും പറഞ്ഞു.