നീറ്റ്-ജെ.ഇ.ഇ കോച്ചിംഗിന് 'ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം '

Saturday 28 March 2026 12:15 AM IST

കോഴിക്കോട്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനുമായി കൈകോർത്ത് എൻട്രൻസ് കോച്ചിംഗ് വിദഗ്ദ്ധരായ മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട്, അഷിമ ജോഷി എന്നിവർ 'ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം' എന്ന പേരിൽ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിന് അക്കാഡമി തുടങ്ങുന്നു. സ്ഥാപനത്തിൽ ഗോകുലം ഗോപാലൻ 250 കോടി രൂപ നിക്ഷേപിക്കും. കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് കോച്ചിംഗ് അദ്ധ്യാപകരിലൊരാളായ ഗീതപ്രസാദാണ് അക്കാഡമിക് ഡയറക്ടർ. നീറ്റ്, ജെ.ഇ.ഇ, ഓൺലൈൻ കോച്ചിംഗ് വിഭാഗങ്ങൾക്കായി വിവിധ അക്കാഡമിക് ഹെഡുമാരുൾപ്പെടെ നിരവധി അദ്ധ്യാപകരുണ്ടെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. മുൻനിര കെമിസ്ട്രി അദ്ധ്യാപകനായ റിജു ശങ്കറാണ് ഫ്യൂച്ചർ നീറ്റിന്റെ അക്കാഡമിക് ഹെഡ്. ഫിസിക്സ് കോച്ചിംഗ് രംഗത്തെ വിദഗ്ദ്‌ധനായ ഫമീൽ മുഹമ്മദാണ് ഓൺലൈൻ വിഭാഗങ്ങളുടെ മേധാവി. കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് മാർക്ക് മാനദണ്‌ഡങ്ങളില്ലാതെ പഠിക്കാൻ അവസരം ലഭിക്കും. മികച്ച അദ്ധ്യാപകരായിരിക്കും ഓഫ്‌ലൈനിലും ഓൺലൈനിലും ക്ലാസെടുക്കുക. ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചർ ലക്ഷ്യമിടുന്നത്. ഇതിനു പുറമേ സ്കോളർഷിപ്പുമുണ്ടാകും.

കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകളുണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്ളസ് വൺ, പ്ളസ് ടുവിനൊപ്പം എൻട്രൻസ് കോച്ചിംഗും ലഭ്യമാകുന്ന സ്‌കൂളുകൾ, എട്ടാം ക്ലാസുമുതൽ പ്ലസ്ടു വരെയുളള കുട്ടികൾക്ക് ട്യൂഷൻ പ്രോഗ്രാം, ചെറിയ ക്ലാസുകാർക്ക് മുതൽ നീറ്റ് റിപ്പീറ്റേഴ്‌സിനുൾപ്പെടെ ഓൺലൈൻ കോച്ചിംഗ് തുടങ്ങിയവയുമുണ്ട്. നിക്ഷേപത്തിന്റെ ആദ്യഘട്ടമായി 100 കോടി രൂപയുടെ ചെക്ക് ഗോകുലം ഗോപാലൻ ഫ്യൂച്ചർ ഭാരവാഹികൾക്ക് കെെമാറി. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ബന്ധപ്പെടേണ്ട നമ്പർ: 9995200700.