പ്രതിഷേധിച്ചു

Saturday 28 March 2026 1:21 AM IST
dyfi

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ച പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ വി.പ്രശോബ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.വിപിൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നാസിം സ്വാഗതവും അശോക് നന്ദിയും പറഞ്ഞു.