സെയിൽസ് ടാക്സും സെസും കുറയ്ക്കണം
Saturday 28 March 2026 12:13 AM IST
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനുമുള്ള സെയിൽസ് ടാക്സും അധിക സെസും കുറയ്ക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് സമാനമായ നടപടികൾ ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി വൈ.അഷറഫ്, ജോ.സെക്രട്ടറി ശ്രീരാജ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.