മെഡിക്കൽ ക്യാമ്പ്
Saturday 28 March 2026 12:17 AM IST
കൊല്ലം: കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ ജില്ലാ വെൽഫെയർ സമിതിയും പുത്തൂർ ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30ന് കുണ്ടറ ആശുപത്രി മുക്കിന് സമീപത്തെ വിനസ് ബിൽഡിംഗിലാണ് ക്യാമ്പ്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. രാവിലെ 11 മുതൽ കരീപ്ര ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ ഡോ. എസ്.ദീപയുടെ നേതൃത്വത്തിൽ പ്രത്യേക പഠനശിബിരം ഉണ്ടായിരിക്കും. ഫോൺ: 9495100194, 9447013875.