സർട്ടിഫിക്കറ്റ് കോഴ്സ്
Saturday 28 March 2026 12:21 AM IST
കൊല്ലം: ഹൈസ്കൂൾ ജംഗ്ഷൻ-കോട്ടമുക്ക് റോഡിലെ ബി.എസ്.എസ് ജില്ലാ സെന്ററിൽ വിവിധ അവധിക്കാല തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡ്രസ്‌മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കട്ടിംഗ് ആൻഡ് ടെയ്ലറിംഗ്, വിവിധതരം എംബ്രോയ്‌ഡറികൾ, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ലവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്ട് എന്നീ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളാണുള്ളത്. അപേക്ഷകൾ 31 നകം ലഭിക്കണം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും പ്രോഗ്രാം ഓഫീസർ, ഭാരത് സേവക്ക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ്, കൊല്ലം -13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04742797478, 9497130290, 9495195380.