വിവാഹം ഒരാഴ്‌ച മുൻപ്; മാതാപിതാക്കളെ കാണാനുള്ള യാത്രക്കിടെ 23കാരി വാഹനാപകടത്തിൽ മരിച്ചു

Saturday 28 March 2026 9:52 AM IST

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ദമാമിൽ നിന്ന് റിയാദിലേയ്ക്കുള്ള യാത്രക്കിടെ ഉമ്മുൽ അറാറിൽവച്ച് ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

യാസീനാണ് ഹിദയുടെ ഭർത്താവ്. ഒരാഴ്‌ച മുൻപായിരുന്നു വിവാഹം. മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ചുതന്നെ ഹിദ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട യാസീൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിദയുടെ മൃതദേഹം സൗദിയിൽതന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.