അജി നാരായണന്റെ പര്യടനം
Sunday 29 March 2026 12:41 AM IST
കോതമംഗലം: കോതമംഗലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അജി നാരായണൻ ഇന്നലെ കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. സംസ്ഥാനത്താകെ എൻ.ഡി.എയ്ക്ക് അനുകൂലമായ തരംഗം പ്രകടമാണെന്ന് അജി നാരായണൻ പറഞ്ഞു. പി.പി. സജീവ്, സൂരജ് ജോൺ, ഇ.ടി. നടരാജൻ, എം.ബി. തിലകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.