'സൊറ'യ്ക്ക് തുടക്കമായി

Sunday 29 March 2026 1:28 AM IST
ആലുവ അദ്വൈതാശ്രമത്തി​ൽ നടന്ന ചടങ്ങി​ൽ 'സൊറ'ക്ക് തുടക്കമിട്ടപ്പോൾ

ആലുവ: സാഹിത്യ - സംഗീത -നാടക -ചലച്ചിത്ര ആസ്വാദക, സംവാദവേദി 'സൊറ"യുടെ ഉദ്ഘാടനം വേറിട്ടതായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആത്മോപദേശശതകം ചൊല്ലിയും ഫാ. ജെയിംസ് തൊട്ടിയിൽ ഗിറ്റാർമീട്ടിയും നാടകകലാകാരൻ സേവ്യർ പുൽപ്പാട്ട് ബെൽമുഴക്കിയും സംവിധായകൻ എം. രഞ്ജിത് ക്ലാപ്പ് അടിച്ചുമാണ് 'സൊറ"യ്ക്ക് തുടക്കമിട്ടത്. ലോകനാടകദിനത്തിൽ ആലുവ അദ്വൈതാശ്രമമാണ് ചടങ്ങിന് വേദിയായത്. ഡോക്യുമെന്ററി സംവിധായകൻ ജയൻ മാലിൽ നാടകസന്ദേശം നൽകി. സൊറ ചെയർമാൻ ജെ. പള്ളാശേരി, ജനറൽ സെക്രട്ടറി ബാബു പള്ളാശേരി എന്നിവർ സംസാരിച്ചു. സേവ്യർ പുൽപ്പാട്ടിനെ ആദരിച്ചു. തുടർന്ന് ബാബു പള്ളാശേരി രചനയും സംവിധാനവും നിർവഹിച്ച ചിന്നൻ ടി. പൈനാടത്ത് അഭിനയിച്ച മൂന്ന് ഒറ്റയാൾ നാടകങ്ങളും അനിൽ ഏകലവ്യ, ആരിഫ് പാലുപ്പള്ളത്ത് എന്നിവരുടെ നാടകഗാനാലാപനവും അരങ്ങേറി.