അഭിഭാഷകർക്കായി ശില്പശാല ഇന്ന്
Sunday 29 March 2026 12:02 AM IST
കൊച്ചി: ഹൈക്കോടതി അഭിഭാഷകർക്കായി ലീഫും കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിസ്ഥിതി ശില്പശാല ഇന്ന് രാവിലെ 9.30ന് ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ എം.കെ. പ്രസാദിന്റെ ഓർമ്മയ്ക്കായിട്ടാണ് ശില്പശാല. ലീഫിന്റെ മുൻകാല പ്രസിഡന്റുമാരെ ആദരിക്കും. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒ.എച്ച്. നസീബ തുടങ്ങിയവർ പങ്കെടുക്കും. അഭിഭാഷകരായ നാഗരാജൻ നാരായണൻ, പി. ചന്ദ്രശേഖർ, ഹരിഷ് വാസുദേവൻ, ശ്രീലാൽ വാര്യർ, പാർവതി സജ്ഞയ് എന്നിവർ വിവിധ പരിസ്ഥിതി നിയമ വിഷയങ്ങളിൽ ക്ലാസുകളെടുക്കും. അഡ്വ. സുനിൽ വി. മുഹമ്മദ് മോഡറേറ്ററാകും.