തിളവറ്റാതെ പ്രചാരണം, മോദി ഇന്നെത്തും, രാഹുൽ നാളെ

Sunday 29 March 2026 12:20 AM IST

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്താൻ 12 ദിവസം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിറങ്ങുന്ന മോദി ഉച്ചയ്‌ക്ക് 1.30ന് കോട്ടമൈതാനത്ത് എൻ.ഡി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തൃശൂരിലേക്ക് പോകും.

വൈ​കി​ട്ട് 4.30​ന് ​തൃശൂർ സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​റോ​ഡ് ​ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​പ​രി​സ​രം​ ​മു​ത​ൽ​ ​ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോം​ ​വ​രെ​യു​ള്ള​ 900​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ലാ​ണ് ​റോ​ഡ് ​ഷോ. വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തും.

യു.ഡി.എഫിന് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. ​അടൂ​രിലാണ് ​പ്ര​ചാ​ര​ണം. രാഹുൽ അ​ടൂ​രി​ൽ​ ​റോ​ഡ് ​ഷോയും​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 11​ന് ​വ​ട​ക്ക​ട​ത്തു​കാ​വ് ​കെ.​ഐ.​പി​ ​ബ​റ്റാ​ലി​യ​ൻ​ ​ക്യാ​മ്പ് ​ഗ്രൗ​ണ്ടി​ൽ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ഇ​റ​ങ്ങു​ന്ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ സ​തീ​ശനൊ​പ്പം​ ​തു​റ​ന്ന​ ​വാ​ഹ​ന​ത്തി​ൽ അ​ടൂ​രിലേക്ക് പോകും. ​തു​ട​ർ​ന്ന് ​അടൂരിലെ പൊതുയോഗത്തിൽ ​സം​സാ​രി​ക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ പ്രചാരണത്തിനെത്തും.