'സൗജന്യമായി ഐപിഎൽ കാണാം'; വാഗ്ദാനത്തിൽ വീണാൽ സംഭവിക്കുന്നത്,​ മുന്നറിയിപ്പ്

Saturday 28 March 2026 9:58 PM IST

തിരുവനന്തപുരം: ഐ.​പി.​എ​ൽ​ ​ക്രി​ക്ക​റ്റി​ന്റെ​ ​സൗ​ജ​ന്യ​ ​ലൈ​വ് ​സ്ട്രീ​മിം​ഗ് ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ത​ട്ടി​പ്പി​ന് ​ശ്ര​മ​മെ​ന്ന് ​പൊ​ലീ​സി​ന്റെ​ ​മു​ന്ന​റി​യി​പ്പ് . "XMTV Live" തുടങ്ങിയ വ്യാജ ആപ്പുകളെ തിരിച്ചറിയണമെന്നും അവ വലിയ ചതിക്കുഴിയാവാമെന്നുമാണ് മുന്നറിയിപ്പ്. സൗജന്യമായി ഐ.പി.എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കും. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ഫ്രീ സ്ട്രീമിംഗ് എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം.

ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ജാഗ്രതയുണ്ടാവണം. അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ എസ്.എം.എസ്, ബാങ്കിംഗ് വിവരങ്ങൾ, സ്ക്രീൻ ഷെയറിംഗ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്. ബാങ്ക് വിവരങ്ങൾ ഒ.ടി.പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും യു.പി.ഐ പിൻ വിവരങ്ങൾ നൽകരുത്. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.