കന്നി വോട്ടർമാർ

Sunday 29 March 2026 12:43 AM IST

തുടർ ഭരണം വന്നാലും കുഴപ്പമില്ല. പ്രായമുള്ള പ്രവർത്തകർക്കൊപ്പം ചെറുപ്പക്കാരെയും കൂടുതലായി ഉൾപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തണം. അവധിയെ ബാധിക്കുന്നതിനാൽ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയോട് താത്പര്യമില്ല.

(അജിന തമ്പി,

രണ്ടാം വർഷ വിദ്യാർത്ഥിനി,

മണർകാട് സെന്റ് മേരീസ് കോളേജ്)

പ​രീ​ക്ഷാ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മാ​ർ​ക്ക് ​മാ​ത്രം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ​ ​ഒ​ഴി​വാ​ക്കി,​ ​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​ത​ന്നെ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ട്രെ​യി​നിം​ഗ് ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഡി​ഗ്രി​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സം​ ​സൗ​ജ​ന്യ​മാ​ക്കി​യ​ത് ​പോ​ലെ,​ ​സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളും​ ​സൗ​ജ​ന്യ​മാ​യി​ ​പ​ഠി​ക്കു​വാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണം. -​ ​ന​വ​നീ​ത് ​കൃ​ഷ്ണ.​പി.​ആ​ർ,​ ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി,​​​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​തി​രു​വ​ന​ന്ത​പു​രം

വോട്ടിംഗിനോട് താത്പര്യമില്ല. നീല മഷി പുരട്ടുന്നത് റീൽസ് ഇടാൻ മാത്രം താത്പര്യം.

(ശ്രുതി എം.ഡി,

ഒന്നാം വർഷ വിദ്യാർത്ഥിനി,

സെന്റ് മേരീസ് കോളേജ് മണർകാട്)