ശോഭ സുരേന്ദ്രനെതിരായ അപകീർത്തി കേസ് മാറ്റി

Sunday 29 March 2026 12:51 AM IST

കണ്ണൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ ഫയൽ ചെയ്ത അപകീർത്തി കേസ് ഒക്ടോബർ 24 ലേക്ക് മാറ്റി.തിരഞ്ഞെടുപ്പ് തിരക്കിനെ തുടർന്ന് ശോഭ സുരേന്ദ്രൻ ഇന്നലെ കോടതിയിൽ ഹാജരായില്ല.

നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അഡ്വ.എം.ആർ.ഹരീഷ് മുഖാന്തിരം ശോഭ കോടതിയെ അറിയിക്കുകയായിരുന്നു.ദല്ലാൾ നന്ദകുമാറിന്റെ ഇടനിലയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ താൻ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങിയെന്നും ഡൽഹിയിലെ ലളിത് ഹോട്ടലിൽ വച്ച് കാര്യങ്ങൾ സംസാരിച്ച് ഉറപ്പിച്ചുവെന്നുമുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഇ.പി ജയരാജൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2)യിൽ പരാതി നൽകിയത്.