അഡ്വ.പഴകുളം മധുവിന് നാറാണംമൂഴിയിൽ സ്വീകരണം നൽകി

Sunday 29 March 2026 2:02 AM IST
നാറാണംമൂഴി പഞ്ചായത്തിൽ അഡ്വ. പഴകുളം മധുവിന് നൽകിയ സ്വീകരണം

റാന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധുവിന് സ്വീകരണ പരിപാടിയിൽ നാറാണം മൂഴിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. രണ്ടാം ദിവസത്തെ സ്വീകരണം നാറാണം മൂഴി പഞ്ചായത്തിലെ ചണ്ണ ജംഗ്ഷനിൽ നിന്നാണ് രാവിലെ ആരംഭിച്ചത്. സ്ഥാനാർത്ഥി എത്തും മുമ്പേ തന്നെ സ്ത്രീകളടക്കം നിരവധി പേർ ജംഗ്ഷനിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി മാലകളും പൂക്കളുമായി കാത്തു നിൽപ്പുണ്ടായിരുന്നു. കുടമുരുട്ടി, കൊച്ചു കുളം, തോണിക്കടവ്, അറയ്ക്കമൺ, അത്തിക്കയം പ്രദേശങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. മടന്ത മൺ, ചെമ്പനോലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ കഴിഞ്ഞ് കടുമീൻച്ചിറയിലായിരുന്നു ഉച്ചക്ക് വിശ്രമം. പിന്നീട് തെക്കേ തൊട്ടി, നാറാണംമൂഴി, നരിപ്പുപാറ, അലിമുക്ക്, തട്ടുപാറ, കച്ചേരിത്തടം, ചൊള്ളനാം വയൽ, കണ്ണംമ്പള്ളി, ഇടമുറി, വല്യ പതാൽ, പാറേക്കടവ്, ഇടമുറി റേഷൻകടപടി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രാത്രി കക്കുടു മണ്ണിൽ പര്യടനം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലി ചണ്ണ ജംഗ്ഷനിൽ സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുക്കുഴി അദ്ധ്യക്ഷത വഹിച്ചു. ടി.കെ സാജു, തോമസ് അലക്‌സ്, സാംജി ഇടമുറി, ജോൺ സാമുവൽ, സോണിയ മനോജ്, ബീന ജോബി, ഷിബു തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ചെറുകോൽ,അയിരൂർ പഞ്ചായത്തുകളിലാണ് സ്വീകരണ പരുപാടി.