വോട്ടിംഗ് യന്ത്രം: ശക്തമായ നിരീക്ഷണം വേണമെന്ന് ഹർജി
Sunday 29 March 2026 1:13 AM IST
കൊച്ചി: വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിൽ ശക്തമായ നിരീക്ഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെയടക്കം വിശദീകരണം തേടി. കോഴിക്കോട് സ്വദേശി പ്രൊഫ. തോമസ് ജോസഫാണ് ഹർജിക്കാരൻ. 31 ന് വീണ്ടും പരിഗണിക്കും.
സ്ട്രോംഗ് റൂമുകൾക്ക് നിരന്തര സി.സി.ടി.വി നിരീക്ഷണമടക്കം ഉറപ്പാക്കണമെന്നാണ് ആവശ്യം. സ്ട്രോംഗ് റൂമുകളുടെ പരിസരത്ത് സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്കോ നിരീക്ഷകർക്കോ നിയന്ത്രിത സാഹചര്യത്തിൽ തുടരാൻ അനുവാദം നൽകണമെന്ന ആവശ്യവും ഹർജിയിലുണ്ട്.