കേരളത്തിൽ ബി.ജെ.പിക്ക് പ്രധാനമന്ത്രി അടക്കം 40 താരപ്രചാരകർ

Sunday 29 March 2026 12:14 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമ്മലാ സീതാരാമൻ, ജെ.പി. നദ്ദ, ശിവ്‌രാജ് സിംഗ് ചൗഹാൻ, എസ്. ജയശങ്കർ, അശ്വനി വൈഷ്‌ണവ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, പ്രൾഹാദ് ജോഷി, എൽ.മുരുഗൻ എന്നിവരടക്കം 40 താരപ്രചാരകർ.

രേഖാ ഗുപ്‌ത, ദേവേന്ദ്ര ഫഡ്‌നവിസ്, പ്രമോദ് സാവന്ത് തുടങ്ങിയ ബി.ജെ.പി മുഖ്യമന്ത്രിമാരുമെത്തും. തമിഴ്നാട് മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, ദേശീയ നേതാക്കളായ വിനോദ് താവ്‌ഡെ, സ്‌മൃതി ഇറാനി, കേരളത്തിൽ നിന്ന് സി. സദാനന്ദൻ മാസ്റ്റർ എംപി, അനിൽ കെ. ആന്റണി, എ. പി. അബ്‌ദുള്ളക്കുട്ടി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, സി.കെ. പത‌്മനാഭൻ, അഡ്വ. എസ്. സുരേഷ്, എം.ടി.രമേശ്, കെ.എസ്. രാധാകൃഷ്‌ണൻ, എ.എം.രാധാകൃഷ്‌ണൻ, ഡോ. അബ്‌ദുൾ സലാം, ഡോ. പ്രമീളാദേവി തുടങ്ങിയവരും പട്ടികയിലുണ്ട്. അനിൽ ആന്റണി നാഗലാൻഡിലെ കൊറിഡാംഗ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിലുമുണ്ട്.