കൺവെൻഷൻ

Saturday 28 March 2026 11:21 PM IST

പത്തനംതിട്ട: കേരളത്തിൽ തുടർ ഭരണം ലഭിച്ച ഇടതു സർക്കാർ കഴിഞ്ഞ 10വർഷവും ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യു.റ്റി. ഇ.എഫ് സംസ്ഥാന ജനറൽ കൺവീനറും എസ് ഇ യു സംസ്ഥാന പ്രസിഡന്റുമായ സിബി മുഹമ്മദ്പറഞ്ഞു. യു.റ്റി. ഇ.എഫ് പത്തനംതിട്ട ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂ റ്റി ഇ ഇഫ് ജില്ലാ ചെയർമാൻ പി.എസ് വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ ഹാഷിം എആർ എസ് .പ്രേം, എസ് ഷമീം , ഷിബു മണ്ണടി, ഫിലിപ്പ് ജോർജജ്, ബിജു സാമവേൽ, അജി എ.എം,ജയകുമാർ ,രാജേഷ് ആർ ,, വി ജി കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു