കെട്ടിടം സന്ദർശിച്ചു
Saturday 28 March 2026 11:22 PM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കോടതി ഉൾപ്പെടെയുള്ള ഏഴ് കോടതികൾ ഇപ്പോൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജി സിയാദ് റഹ്മാൻ എ. എ പത്തനംതിട്ടയിലെത്തി. പകരം സംവിധാനം കണ്ടെത്തുന്ന ജിയോ ഹോസ്പിറ്റൽ സ്ഥിതിചെയ്തിരുന്ന കെട്ടിട സമുച്ചയം പരിശോധിച്ചു. ജില്ലാ കോടതി പ്രിൻസിപ്പൽ ജഡ്ജ് എൻ. ഹരികുമാർ, പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ വർഗീസ്, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ജയവർമ്മ, സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്ജ്, കോർട്ട് മാനേജർ ഹരി നമ്പൂതിരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു