പര്യടനം

Saturday 28 March 2026 11:24 PM IST

പത്തനംതിട്ട : ആറൻമുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ രണ്ടാം ദിവസത്തെ സ്വീകരണ പര്യടനം മുൻ എം.എൽ.എ കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ റോയി ചാണ്ടപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോൺ കെ. മാത്യു, ജോർജ് മാമൻ കൊണ്ടൂർ,എ. സുരേഷ് കുമാർ, എം. ആർ ഉണ്ണികൃഷ്ണൻ നായർ, രാധാചന്ദ്രൻ, വി.സി ബിജി മോൾ, നീതു മേരി മാമൻ, തങ്കമ്മ രാജൻ, കെ. ശിവ പ്രസാദ്, കെ ആർ പ്രസാദ്, രഘുനാഥ്, ,ഗോപി മോഹനൻ, ഓതറ സത്യൻ സുനിൽകുമാർ, രവീന്ദ്രൻ കെ എൻ, എബി പ്രയാറ്റു മണ്ണിൽ, എന്നിവർ സംസാരിച്ചു.27 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം സമാപിച്ചത്.