സ്വീകരണം

Saturday 28 March 2026 11:25 PM IST

പത്തനംതിട്ട : ആറൻമുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് ഓമല്ലൂരിൽ സ്വീകരണം. അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.ശരത്ചന്ദ്രകുമാർ, എം. വി സഞ്ജു, ബി.ഹരിദാസ്, രാജു കടകരപ്പള്ളി, മാത്യു മരോറ്റിമൂട്ടിൽ, ജോൺ.ബി. തോമസ്, റയ്സൺ സാം തുടങ്ങിയവർ പങ്കെടുത്തു.അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് മണ്ഡലത്തിൽ നടന്നതെന്ന് വീണാ ജോർജ് പറഞ്ഞു. പ്രക്കാനത്തായിരുന്നു സ്വീകരണത്തിന്റെ സമാപനം.

വിവിധ കേന്ദ്രങ്ങളിൽ അഡ്വ. ഓമല്ലൂർ ശങ്കരൻ, എം വി സഞ്ജു, ശരത്ചന്ദ്രകുമാർ, എൻ സജികുമാർ, ബി. ഹരിദാസ്, മാത്യു മരോട്ടിമൂട്ടിൽ, ഇ കെ ബേബി, പി ജി പ്രസാദ്‌, ജോസ്‌ മാത്യു, അഡ്വ. ജയൻ മാത്യു, ബൈജു ഓമല്ലൂർ എന്നിവർ സംസാരിച്ചു.