വോട്ടവകാശം ഉറപ്പാക്കണം

Saturday 28 March 2026 11:25 PM IST

പത്തനംതിട്ട : പോളിംഗ് ദിവസം ജോലിക്ക് ഹാജരാകേണ്ടി വരുന്ന മുഴുവൻ സർക്കാർ ജീവനക്കാർക്കും വോട്ടു ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശാനുസരണം അഡീഷണൽ ചീഫ് സെക്രട്ടറി ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുതൽ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും ജീവനക്കാർക്ക് ചുമതലകൾ നിശ്ചയി​ച്ചു ഉത്തരവിറക്കി. എന്നാൽ ഉത്തരവിൽ ജീവനക്കാരുടെ വോട്ടവകാശത്തേക്കുറിച്ച് പരാമർശിക്കുന്നില്ല. മുൻകാലങ്ങളിൽ അവശ്യസേവന വിഭാഗം ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അല്ലെങ്കിൽ ഇ.ഡി.സി അനുവദിച്ചിരുന്നു. ഇത്തവണയും അത്തരം സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.