വെടിക്കെട്ടു ബാറ്റിംഗുമായി പടിക്കലും കൊഹ്‌ലിയും,​ ആർസിബിക്ക് ആറുവിക്കറ്റ് ജയം

Saturday 28 March 2026 11:29 PM IST

ബെം​ഗ​ളു​രു​ ​:​ ​ഐ.​പി.​എ​ൽ​ 19​-ാം​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ആ​ർ.​സി.​ബി.​ ​ സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ ​ആ​റു​വി​ക്ക​റ്റു​ക​ൾ​ക്ക് ​ചേ​സ് ​ചെ​യ്ത് ​കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​സം​ഘ​വും. ബെം​ഗ​ളു​രു​ ​ചി​ന്ന​സ്വാ​മി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​സ​ൺ​റൈ​സേ​ഴ്സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ഒ​ൻ​പ​ത് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് 201​ ​റ​ൺ​സ് ​എ​‌​ടു​ത്ത​ത്.​ 38​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ ​ഫോ​റു​ക​ളും​ ​അ​ഞ്ചു​ ​സി​ക്സു​ക​ളു​മ​ട​ക്കം​ 80​ ​റ​ൺ​സ് ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ 18​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റു​ക​ളും​ ​നാ​ലു​സി​ക്സു​ക​ളു​മ​ട​ക്കം​ 43​ ​റ​ൺ​സ് ​നേ​ടി​യ​ ​അ​നി​കേ​ത് ​വെ​ർ​മ്മ​യും​ 22​ ​പ​ന്തു​ക​ളി​ൽ​ 31​ ​റ​ൺ​സ് ​നേ​ടി​യ​ ​ഹെ​ൻ​റി​ച്ച് ​ക്ളാ​സ​നു​മാ​ണ് ​സ​ൺ​റൈ​സേ​ഴ്സി​നെ​ ​ഈ​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്. മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​ർ.​സി.​ബി​ക്ക്ഓ​പ്പ​ണ​ർ​ ​ഫി​ൽ​ ​സാ​ൾ​ട്ടി​നെ​ ​(9​)​ ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടു​ക​യും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 101​ ​റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തു​ക​യും​ ​ചെ​യ്ത​ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​താ​രം​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ലും​ ​(26​ ​പ​ന്തു​ക​ളി​ൽ​ ​ഏ​ഴു​ഫോ​റും​ ​നാ​ലു​സി​ക്സു​മ​ട​ക്കം​ 61​ ​റ​ൺ​സ്)​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​(38​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ചു​വീ​തം​ ​ഫോ​റും​ ​സി​ക്സു​മ​ട​ക്കം​ ​പു​റ​ത്താ​കാ​തെ​ 69​ ​റ​ൺ​സ്)​ ​ചേ​ർ​ന്നാ​ണ് ​ബെം​ഗ​ളു​രു​വി​ന്റെ​ ​വി​ജ​യ​ത്തി​ന് ​അ​ടി​ത്ത​റ​യി​ട്ട​ത്.​ ​ഒ​ൻ​പ​താം​ ​ഓ​വ​റി​ൽ​ ​ദേ​വ്‌​ദ​ത്ത് ​പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ​ ​ക്യാ​പ്ട​ൻ​ ​ര​ജ​ത് ​പാ​ട്ടീ​ദാ​ർ​ ​(31​)​ ​വി​രാ​ടി​നൊ​പ്പം​ ​നി​ന്ന് ​വി​ജ​യ​ത്തി​ലേ​ക്ക് ​വ​ഴി​വെ​ട്ടി.​ടിം​ ​ഡേ​വി​ഡ് 16​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ത​ന്റെ​ ​ഐ.​പി.​എ​ൽ​ ​ക​രി​യ​റി​ലെ​ 64​-ാം​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​വി​രാ​ട് ​വി​ജ​യം​ ​വ​രെ​ ​ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ​മാ​രാ​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യേ​യും​ ​(7​)​ ​ട്രാ​വി​സ് ​ഹെ​ഡി​നെ​യും​ ​(11​)​ ​മൂ​ന്നാം​ ​ഓ​വ​റി​ന്റെ​ ​ആ​ദ്യ​ത്തേ​യും​ ​അ​വ​സാ​ന​ത്തേ​യും​ ​പ​ന്തു​ക​ളി​ലാ​യി​ ​ജേ​ക്ക​ബ് ​ഡ​ഫി​ ​പു​റ​ത്താ​ക്കി​യെ​ങ്കി​ലും​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​ ​ക​ളി​ ​മാ​റി.​ ​അ​ഞ്ചാം​ ​ഓ​വ​റി​ൽ​ ​ഡ​ഫി​ ​ത​ന്നെ​ ​നി​തീ​ഷ് ​കു​മാ​റി​നെ​യും​(1​)​ ​ഡ​ഫി​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ 29​/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​ഒ​രു​മി​ച്ച​ ​ഇ​ഷാ​നും​ ​ക്ളാ​സ​നും​ ​ചേ​ർ​ന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത് 97​ ​റ​ൺ​സാ​ണ്.​ ​ഇ​തി​ൽ​ ​കൂ​ടു​ത​ലും​ ​പി​റ​ന്ന​ത് ​ഇ​ഷാ​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്നാ​ണ്.​ ​നേ​രി​ട്ട​ 27​-ാ​മ​ത്തെ​ ​പ​ന്തി​ൽ​ ​ഇ​ഷാ​ൻ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​തി​ക​ച്ചു.​ ​ഐ.​പി.​എ​ല്ലി​ൽ​ 3000​ ​റ​ൺ​സും​ ​ഇ​ഷാ​ൻ​ ​തി​ക​ച്ചു.​ 14​-ാം​ ​ഓ​വ​റി​ൽ​ ​റൊ​മാ​രി​യോ​ ​ഷെ​പ്പേ​ഡാ​ണ് ​ക്ളാ​സ​നെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​സ​ലി​ൽ​ ​അ​റോ​റ​യെ​ ​(9​)​ ​സു​യാ​ഷ് ​പു​റ​ത്താ​ക്കി.​അ​ഭി​ന​ന്ദ​ൻ​ ​സിം​ഗ് ​എ​റി​ഞ്ഞ​ 16​-ാം​ ​ഓ​വ​റി​ൽ​ ​ബൗ​ണ്ട​റി​ ​ലൈ​നി​ന​രി​കി​ൽ​ ​ഫി​ൽ​ ​സാ​ൾ​ട്ടി​ന്റെ​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഡൈ​വിം​ഗ് ​ക്യാ​ച്ചി​ലൂ​ടെ​യാ​ണ് ​ഇ​ഷാ​ൻ​ ​പു​റ​ത്താ​യ​ത്.​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ഹ​ർ​ഷ് ​ദു​ബെ​(3​),​ ​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ൽ​ ​(0​),​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​അ​നി​കേ​തി​ന്റെ​ ​വെ​ടി​ക്കെ​ട്ട് ​ടീം​ ​സ്കോ​ർ​ 201​ലെ​ത്തി​ച്ചു. ആ​ർ.​സി.​ബി​ക്ക് ​വേ​ണ്ടി​ ​ജേ​ക്ക​ബ് ​ഡ​ഫി​യും​ ​റൊ​മാ​രി​യോ​ ​ഷെ​പ്പേ​ഡും​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​ർ,​സു​യാ​ഷ്,​ ​അ​ഭി​ന​ന്ദ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ഓ​രോ​ ​വി​ക്ക​റ്റ് ​ല​ഭി​ച്ചു.