യു.ഡി.വൈ.എഫ് കൺവെൻഷൻ

Sunday 29 March 2026 12:37 AM IST
യുഡിവൈഎഫ് നടത്തിയ യുവജന റാലിയിൽ നിന്ന്

മുക്കം: യു.ഡി.വൈ.എഫ് കൺവെൻഷനും യുവജന റാലിയും നടത്തി. തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിമിന്റെ വിജയത്തിന് വേണ്ടിയുളള യുവജനറാലിയാണ് സംഘടിപ്പിച്ചത്. യു.ഡി.എഫ് മണ്ഡലം ചെയർമാൻ നിഷാദ് വീച്ചി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ ഉദ്ഘാടനം ചെയ്തു. മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സൂഫിയാൻ ചെറുവാടി, ബാബു പൈക്കാട്ടിൽ, നംഷീദ് പുതുപ്പാടി, എം ടി.മുഹ്സിൻ, ജിതിൻ പല്ലാട്ട്, അജ്മൽ, ലിബിൻ, ഷരീഫ് വെണ്ണക്കോട്, മുനീർ തേക്കുംകുറ്റി, ജംഷീദ് ഒളകര, കമറു കക്കാട്, മുന്തിർ ചേന്ദമംഗല്ലൂർ, അഭിജിത്ത് കാരശ്ശേരി, തനുദേവ് കൂടാംപൊയിൽ, അഖിലേഷ്, ലെറിൻ റാഹത്ത് തുടങ്ങിയവർ പ്രസംഗിച്ചു.