ബുക്ക്‌ലെറ്റ് തയ്യാറാക്കി

Sunday 29 March 2026 12:40 AM IST
കേരള നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രവുമായി ബുക്ക്‌ലെറ്റ്

കോഴിക്കോട്: 1957 മുതല്‍ 2021 വരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ബുക്ക്‌ലെറ്റ് തയ്യാറാക്കി

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠ്. 1957 മുതല്‍ 2021 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രവും ചിത്രങ്ങളും വിവരങ്ങളും ഈ ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടികളുടെ സാന്നിദ്ധ്യം കൂട്ടുകക്ഷി ഭരണവും ആണ് കേരളത്തിന്റെ തിരഞ്ഞെടുപ്പുകളുടെ പ്രധാന സാന്നിദ്ധ്യം. ഇതാണ് ബുക്ക്‌ലെറ്റില്‍ പ്രധാനമായും അടയാളപ്പെടുത്തിയിട്ടുള്ളത്. വിവിധ മണ്ഡലങ്ങളിൽ നടന്ന സുപ്രധാന സംഭവങ്ങൾ, കൗതുകവാർത്തകൾ എന്നിവയും ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.