ശ്രീകലയും പ്രണവും ഇന്ത്യൻ ടീമിൽ

Saturday 28 March 2026 11:46 PM IST

ന്യൂഡൽഹി : സിംഗപ്പൂരിൽ നടക്കുന്ന ഫിഫ 3x3 ഏഷ്യ കപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളിയായ ആർ.ശ്രീകലയും പുരുഷ ടീമിൽപ്രണവ് പ്രിൻസും ഉൾപ്പെട്ടു. ഇന്ത്യൻ ബാങ്ക് താരമാണ് പ്രണവ്. ശ്രീകല കെ.എസ്.ഇ.ബി താരമാണ്. ഇന്ത്യൻ പുരുഷ ടീം ക്വാളിഫയിംഗ് ഡ്രോയിലെ ഗ്രൂപ്പ് ഡിയിലാണ് ഇടംപിടിച്ചിരിക്കുന്നത്. കസാക്കിസ്ഥാൻ, ഹോങ്കോംഗ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇന്ത്യയുടെ ആദ്യ മത്സരം ഏപ്രിൽ 1-ന് കസാക്കിസ്ഥാനെതിരെയാണ്. വനിതാ ടീം മലേഷ്യ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഏപ്രിൽ 2ന് മലേഷ്യക്കെതിരെയാണ് ആദ്യ പോരാട്ടം.