ബാബുരാജ് ഫൗണ്ടേഷൻ ഡൽഹി ചാപ്‌ടർ

Sunday 29 March 2026 12:23 AM IST
ന്യൂഡൽഹി കേരളാ ഹൗസിൽ എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി ചാപ്ടർ ഫൗണ്ടേഷൻ ദേശീയ പ്രസിഡന്റ് എം.കെ. രാജഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി ചാപ്ടർ പ്രവർത്തനം തുടങ്ങി. ന്യൂഡൽഹി കേരള ഹൗസ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫൗണ്ടേഷൻ ദേശീയ പ്രസിഡന്റ് എം.കെ. രാജഭദ്രൻ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുവർണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡൽഹി ചാപ്‌ടർ പ്രസിഡന്റ് സുധാകരൻ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൗസ് കൺട്രോളർ എം.കെ.ഹരികുമാർ, കൾച്ചൂരി മഹാസഭാ വനിതാ വിഭാഗം ദേശീയ അദ്ധ്യക്ഷ പൂനം ചൗധരി, വൈസ് പ്രസിഡന്റ് ബിന്ദു പ്രേം, ഡൽഹി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ജി.എസ്. അനിൽ, രക്ഷാധികാരി എം.കെ. അനിൽ, ഡൽഹി ചാപ്‌ടർ സെക്രട്ടറി ബിജു ചെങ്ങന്നൂർ, ട്രഷറർ സുജാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.