എം.ജി യൂണി.യിൽ പഠന ബോർഡ് പുന:സംഘടന

Sunday 29 March 2026 12:24 AM IST

□പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കെ, എംജി സർവകലാശാലയിലെ പഠന ബോർഡുകൾ തിരക്കിട്ട് പുന:സംഘടിപ്പിച്ചു. 233 പേരെയാണ് വിവിധ പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയത്. സിൻഡിക്കേറ്റാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്.

ബയോ ടെക്നോളജി, സോഷ്യൽ വർക്ക്, അറബിക് സൈക്കോളജി, ജിയോളജി,ടൂറിസം, തമിഴ് തുടങ്ങിയ വിഷയങ്ങളിൽ പ്രൊഫസർമാരെയും അസോ. പ്രൊഫസർമാരെയും തഴഞ്ഞ് ജൂനിയറായ അസി. പ്രൊഫസർമാരെയാണ് നിയോഗിച്ചത്. ബോർഡ് അംഗങ്ങളിൽ വലിയൊരു വിഭാഗം ചുരുങ്ങിയ അധ്യാപന പരിചയം മാത്രമുള്ള ഇടത് അധ്യാപക സംഘടനയുടെ പ്രവർത്തകരാണ്. സർവകലാശാലയുടെ സിലബസ് പരിഷ്‌കരിക്കാനും, പാഠപുസ്തകങ്ങൾ അംഗീകരിക്കാനും ചോദ്യക്കകടലാസ് തയ്യാറാക്കാനും ചുമതലയുള്ളത് പഠന ബോർഡുകൾക്കാണ്. പെരുമാറ്റചട്ടം ലംഘിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും ചീഫ് ഇലക്ട്രറൽ ഓഫീസർക്കും നിവേദനം നൽകി.