ഇന്ദിര ഗ്യാരന്റി പത്രം: ഗൃഹസന്ദർശനം

Monday 30 March 2026 12:15 AM IST
ഇന്ദിരാ ഗ്യാരന്റി പത്രം വിതരണം ചെയ്യുന്നതിനായി ഒരുക്കിയ ഭവന സന്ദർശനം

കാഞ്ഞങ്ങാട്: നിയോജക മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി പത്രം വിതരണം ചെയ്യുന്നതിനായി ഭവന സന്ദർശനം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, സുകുമാരൻ മണ്ഡലം, കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുമതി, ബൂത്ത് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ ചൂട്, മണ്ഡലം സെക്രട്ടറിമാരായ എം.കെ ആലാമി, സുരേഷ് പാലോട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, ശിൽപ ചന്ദ്രൻ, കുഞ്ഞികൃഷ്ണൻ പൈങ്ങോത്ത്, പി.പി സുധാകരൻ, എ.വി വിജയൻ, ദാമോദരൻ, വി. മഹേന്ദ്രൻ, ടി. രവീന്ദ്രൻ, ശ്രീദേവി, ലക്ഷ്മണൻ, വിജയകുമാർ, രോഹിണി, രത്നവതി, ശശികല, പി.പി രോഹിണി, ജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടമ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് ഭവന സന്ദർശനം ഒരുക്കിയത്.