ടോളുകളിൽ ഡിജിറ്റൽ ഇടപാട് മാത്രം
Monday 30 March 2026 12:15 AM IST
കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ ടോൾ പ്ളാസകളിൽ നോട്ടുകൾ ഒഴിവാക്കി ഡിജിറ്റൽ പേയ്മെന്റുകൾ മാത്രമാകും. ഫാസ്‌റ്റ്‌ടാഗ്, യു.പി.ഐ എന്നിവ വഴി മാത്രമേ ടോൾ തുക അടയ്ക്കാനാകൂ. ഇതോടൊപ്പം വാർഷിക ടോൾ പാസുകളുടെ വില 75 രൂപ വർദ്ധിക്കും. വാർഷിക പാസ് ഉപയോഗിച്ച് 700 യാത്ര നടത്താം. ഫാസ്‌റ്റ് ടാഗ് അടിസ്ഥാനമാക്കിയാണ് വാർഷിക പാസുകളും പ്രവർത്തിക്കുന്നത്. യാത്രാ വാഹനങ്ങൾക്ക് മാത്രമാണ് പാസ് സൗകര്യം.