ടൂ വീലർ ടാക്സി നിയമവിരുദ്ധം

Monday 30 March 2026 1:36 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ന​ട​ക്കു​ന്ന​ ​ടൂ​ ​വീ​ല​ർ​ ​ടാ​ക്സി​ ​സ​ർ​വീ​സി​നെ​തി​രെ​ ​മോ​ട്ടോ​ർ​വാ​ഹ​ന​ ​വ​കു​പ്പ് ​ന​ട​പ​ടി​ ​എ​ടു​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​സി.​ഐ.​ടി.​യു​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഓ​ട്ടോ​ ​സ്റ്റാ​ൻ​ഡു​ക​ൾ​ക്ക് ​സ​മീ​പ​ത്ത് ​നി​ന്നു​ള്ള​ ​ടൂ​ ​വീ​ല​ർ​ ​ടാ​ക്സി​ ​സ​ർ​വീ​സ് ​ഓ​ട്ടോ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ഭീ​ഷ​ണി​യാ​ണ്.​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ടാ​ക്സി​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​മോ​ട്ടാ​ർ​വാ​ഹ​ന​ ​നി​യ​മം​ ​ലം​ഘി​ച്ചാ​ണ് ​സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ​ ​പേ​രി​ലു​ള്ള​ ​ടൂ​ ​വീ​ല​റു​ക​ൾ​ ​ടാ​ക്സി​യാ​യി​ ​ഓ​ടു​ന്ന​തെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​എ.​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​പ​റ​ഞ്ഞു.