എ​ൻ.​ഡി.​എ​യ്ക്ക്​ ​വ​ര​ സ്വ​ന്തം​ ​കേ​ള​പ്പൻ

Monday 30 March 2026 2:40 AM IST

ക​ള​മ​ശേ​രി​:​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ബി.​ജെ.​പി​ക്കു​മാ​ത്രം​ ​ബാ​ന​റും​ ​ചു​മ​രെ​ഴു​ത്തും​ ​ന​ട​ത്തു​ന്ന​ ​ആ​ർ​ട്ടി​സ്റ്റ് ​കെ.​എം.​ ​കേ​ള​പ്പ​ൻ​ ഇ​ക്കു​റി​​യും​ ​​അ​ര​യും​ ​ത​ല​യും​ ​മു​റു​ക്കി​ ​രം​ഗ​ത്തു​ണ്ട്.​ ​ഏ​ലൂ​ർ​ ​സൗ​ത്ത് ​ക​ള​ത്ത​റ​ ​വീ​ട്ടി​ൽ​ ​കെ.​എം.​ ​കേ​ള​പ്പ​ന് ​പ്രാ​യം​ ​അ​റു​പ​ത്തെ​ട്ടാ​ണെ​ങ്കി​ലും​ ​ചു​റു​ചു​റു​ക്കി​ന് ​കു​റ​വി​ല്ല.​ ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ​ഹോ​ദ​ര​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ട്ടും​ ​ബി.​ജെ.​പി​ക്കാ​ര​നാ​യ​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ക്കു​വേ​ണ്ടി​യാ​ണ് ​ചു​മ​രെ​ഴു​തി​യ​ത്. പ​തി​നാ​ലാം​ ​വ​യ​സി​ൽ​ ​ജ​ന​ ​സം​ഘ​ത്തി​നു​ ​വേ​ണ്ടി​ ​തു​ട​ങ്ങി​​​യ​ ​ചു​മ​രെ​ഴു​ത്താ​ണ്.​ ​ല​ക്ഷ​ങ്ങ​ൾ​ ​ത​ന്നാ​ലും​ ​മ​റ്റ് ​പാ​ർ​ട്ടി​ക​ൾ​ക്ക് ​വേ​ണ്ടി​ ​ചു​മ​രെ​ഴു​താ​ൻ​ ​പോ​കി​ല്ല.​ ​എ​ങ്കി​​​ലും ഒ​രു​ ​ത​വ​ണ​ ​കേ​ള​പ്പ​ന്റെ​ ​ബ്ര​ഷി​ൽ​ ​ഒ​രു​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ക്കാ​യി​ ​മ​ഷി​പു​ര​ണ്ടി​രു​ന്നു.​ ​മി​ക​ച്ച​ ​ചി​ത്ര​കാ​ര​നും​ ​ഫോ​ട്ടോ​ഗ്രാ​ഫ​റും​ ​വോ​ളി​ബാ​ൾ​ ​പ്ലെ​യ​റു​മാ​ണ്.​ ​കൊ​ച്ചി​ൻ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ട്സി​ലാ​യി​രു​ന്നു​ ​ചി​ത്ര​ക​ലാ​ ​പ​ഠ​നം.​ ​ഏ​റെ​ക്കാ​ലം​ ​എ​റ​ണാ​കു​ള​ത്തെ​ ​പ​ര​സ്യ​ ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​തി​നാ​ൽ​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞു.

പാ​ർ​ട്ടി​ക്കു​വേ​ണ്ടി​ ​ചു​മ​രെ​ഴു​തു​മ്പോ​ൾ​ ​പ്ര​തി​ഫ​ല​ത്തി​ന് ​ക​ണ​ക്കു​ ​പ​റ​യാ​റി​ല്ല.​ ​അ​ന്നും​ ​ഇ​ന്നും​ ​അ​താ​ണ് ​കേ​ള​പ്പ​ന്റെ​ ​രീ​തി.​ ​കൈ​യ്യി​ൽ​ ​നി​ന്ന് ​പ​ണം​ ​മു​ട​ക്കി​ ​പെ​യി​ന്റും​ ​ബ്ര​ഷും​ ​വാ​ങ്ങി​ ​എ​ഴു​താ​നും​ ​മ​ടി​യി​ല്ല.​ ​ എ​സ്.​ശ​ശി​കു​മാ​ർ,​ ​ ബി.​ജെ.​പി​ ​ഏ​ലൂ​ർ​ ​മു​നി​സി​പ്പ​ൽ​ ​വെ​സ്റ്റ് ​സെ​ക്ര​ട്ട​റി.