ബാങ്ക് പെൻഷണേഴ്സ് ജില്ലാ സമ്മേളനം
ആലുവ: ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 9.30ന് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ സംസ്ഥാന അദ്ധ്യക്ഷൻ ടോം തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ വിശിഷ്ടാതിഥിയാകും. ബാങ്കിംഗ് മേഖലയിലെ പെൻഷൻ പരിഷ്കരണം, സ്പെഷ്യൽ അലവൻസ് പെൻഷന്റെ ഭാഗമാക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി കെ. ദാമോദരൻ നമ്പൂതിരി പറഞ്ഞു.