എം.ഇ.എസിൽ സ്റ്റാർട്ടപ്പ് ലോഞ്ച്
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദ സ്റ്റാർട്ടപ്പ് ലോഞ്ച് 2026' കോളേജ് ചെയർമാൻ എം.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.എ. അബുബക്കർ, സെക്രട്ടറി എച്ച്.എസ്. അബ്ദുൾ ഷെരീഫ്, ട്രഷറർ എം.ഐ. അബ്ദുൾ ഷെരീഫ്, പ്രിൻസിപ്പൽ പ്രീത ആർ. നായർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.എം. രമേശ്, ഡോ. ലക്ഷ്മി ആർ. നായർ, സൊണാലി ഗ്രീഷ്മ എന്നിവർ സംസാരിച്ചു. ‘ഹൈഡെക്സ് ലബോറട്ടറീസ്’ എന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ചു.