വിഷൻ 2031 എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
Monday 30 March 2026 12:16 AM IST
ഒറ്റപ്പാലം: നിയോജക മണ്ഡലത്തിന്റെ സമഗ്ര ക്ഷേമ വികസന പദ്ധതികൾ മുന്നോട്ട് വെക്കുന്ന 'വിഷൻ 2031' എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ അനിൽ രാധാകൃഷ്ണൻ മേനോന് നൽകികൊണ്ട് പ്രകാശനം ചെയ്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാർ, ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ്, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്‌സൺ എം.കെ.ജയസുധ, വൈസ് ചെയർമാൻ കെ.രാജേഷ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, പഞ്ചായത്ത് അംഗം സി.ഓമന, ഏരിയ കമ്മിറ്റി അംഗം കെ.രാമചന്ദ്രൻ, ഒറ്റപ്പാലം മണ്ഡലം എൽ.ഡി.എഫ് കൺവീനർ ടി.സുനിൽ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സുനീറ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.