സ്വീകരണ പരിപാടി
Monday 30 March 2026 12:30 AM IST
കോന്നി : എൽ ഡി എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന് പാടം, കൂടൽ, കലഞ്ഞൂർ മേഖലകളിൽ സ്വീകരണം നൽകി. പാടം ലക്ഷം വീട് കേന്ദ്രത്തിൽ നിന്നാണ് സ്വീകരണം തുടങ്ങിയത്. കൂടൽ, കലഞ്ഞൂർ വില്ലേജുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കലഞ്ഞൂർ കാഞ്ഞിരമുകളിൽ സമാപിച്ചു. ഇടതുമുന്നണി നേതാക്കളായ അഡ്വ.ആർ.ബി.രാജീവ് കുമാർ, എസ്.രാജേഷ്, കെ.ചന്ദ്രബോസ്, പി.വി.ജയകുമാർ, ടി.വി.പുഷ്പവല്ലി, എം.മനോജ്കുമാർ, എസ്.രഘു,കെ.തുളസീധരൻ ,മിനി മോഹൻ, എം.പി മണിയമ്മ സന്തോഷ് കൊല്ലം പടി, കെ.രാധാകൃഷ്ണൻ, കെ അജിത്, ശാന്തകുമാർ എന്നിവർ സംസാരിച്ചു.