അഡ്വ.വർഗീസ് മാമ്മന് നെടുമ്പ്രം പഞ്ചായത്തിൽ സ്വീകരണം

Monday 30 March 2026 2:31 AM IST
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ നീരേറ്റുപുറം എഎൻസി ജംക്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

തിരുവല്ല: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മന് നെടുമ്പ്രം പഞ്ചായത്തിൽ പര്യടനം നടത്തി. കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന എം.എൽഎയെ ആണ് തിരുവല്ലയ്ക്ക് ആവശ്യം. ജനങ്ങളുടെ ആവശ്യങ്ങളിൽ ഓടിയൊളിക്കുന്നവരെ ജനം പുറംതള്ളുമെന്ന് റെജി തോമസ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ സാം ഈപ്പൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.ബിനു വി.ഈപ്പൻ, എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, അഡ്വ.രാജേഷ് ചാത്തങ്കേരി, ജിജോ ചെറിയാൻ, പി.തോമസ് വർഗീസ്, എ.പ്രദീപ്കുമാർ, ജോജി കോമസ്, നെബു കോട്ടയ്ക്കൽ, ജിബി ജോൺ, ബെന്നി സ്കറിയ, ബിജു അലക്സ് മാത്യു, വർഗീസ് ചാക്കോ, സജി കൂടാരത്തിൽ, അഞ്ജു കോച്ചേരി, ബിനു പാട്ടത്തിൽ, അനിൽ സി.ഉഷസ്, ജോൺസൻ വെൺപാല, അഷ്റഫ്, പി.എസ്.ഉണ്ണികൃഷ്ണൻനായർ, സിബി തോമസ്, സജി എം. മാത്യു, രാജേഷ് മലയിൽ, ടോണി ഇട്ടി എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ പര്യടനം ഉച്ചകഴിഞ്ഞ് 3ന് കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂർച്ചിറ ജംക്ഷനിൽ തുടങ്ങും കല്ലൂപ്പാറ ജംഗ്ഷനിൽ സമാപിക്കും.