അനൂപ് ആന്റണിക്ക് പുറമറ്റത്ത് സ്വീകരണം
തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറമറ്റം ഗ്രാമപഞ്ചായത്തിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. മുണ്ടമലയിൽ നിന്ന് ആരംഭിച്ച വാഹനറാലി മടത്തുംഭാഗം, പടുതോട്, വെണ്ണിക്കുളം, കൊച്ചുഴം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പാട്ടക്കാലയിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയായ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ വൻജനാവലി സ്വീകരണം നൽകി. ഇടയ്ക്ക് പെയ്ത ശക്തമായ മഴയെ പോലും അവഗണിച്ച് ജനങ്ങൾ വലിയ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. പര്യടനം കടന്നുപോയ എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. തിരുവല്ലയിൽ ജനങ്ങളുടെ പിന്തുണയോടെ മാറ്റം സാക്ഷാത്കരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു . പര്യടനത്തിൽ പാർട്ടി പ്രവർത്തകരുടേയും നേതാക്കളുടേയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു .