കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി

Monday 30 March 2026 12:32 AM IST

കോന്നി: കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞൊട്ടയ്ക്കൽ വാർഡിലെ അനക്കല്ല് കേന്ദ്രീകരിച്ച് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ച സി പി എമ്മിൽ നിന്ന് എത്തിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. ഡി സി സി വെസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.വാർഡ്‌ പ്രസിഡന്റ് ജെ.സണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, തോമസ് കാലായിൽ, ജേക്കബ് ജോൺ, കെ.റ്റി.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.