നെല്ലിമൂട്ടിൽപ്പടി സിഗ്നലിൽ അപകടം

Monday 30 March 2026 12:36 AM IST

അടൂർ: നെല്ലിമൂട്ടിൽപ്പടി സിഗ്നലിൽ കെ എസ് ആർ ടി സി ബസ് ഫുട്പാത്തിന്റെ വശത്തുള്ള കമ്പിവേലികളിലേക്ക് ഇടിച്ചുകയറി. ബസി​ലേക്ക് കമ്പികൾ തുളച്ചുകയറി രണ്ടുയാത്രികർക്ക് പരിക്കേറ്റു. ലക്ഷ്മിപ്രിയ, ശശി എന്നിവർക്ക് പരി​ക്കേറ്റു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കമ്പികൾ മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിപിൻ, മുഹമ്മദ്, രാഹുൽ, സജാദ്, ദീപേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ബസ് വശത്തേക്ക് ഇടിച്ചുനിറുത്തുകയായി​രുന്നുവെന്ന് ഡ്രൈവർ ബിജു പറഞ്ഞു.