മയാമിയിൽ സബലേങ്ക

Sunday 29 March 2026 11:37 PM IST

മയാമി : നിലവിലെ ചാമ്പ്യൻ അര്യാന സബലേങ്ക മയാമി ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് കിരീടം നിലനിറുത്തി. ഫൈനലിൽ അമേരിക്കൻ താരം കൊക്കോ ഗൗഫിനെ 6-2, 4-6, 6-3നാണ് ലോക ഒന്നാം നമ്പർ താരമായ സബലേങ്ക കീഴടക്കിയത്. കഴിഞ്ഞവാരം നടന്ന ഇന്ത്യൻവെൽസ് ഓപ്പണിലും സബലേങ്കയാണ് കിരീടം നേടിയിരുന്നത്. ഒരേ സീസണിൽ ഈ രണ്ട് കിരീടങ്ങളും നേടുന്ന അഞ്ചാമത്തെ വനിതാതാരമാണ് സബലേങ്ക.