തിരുവമ്പാടി മണ്ഡലം കൺവെൻഷൻ
Monday 30 March 2026 12:38 AM IST
മുക്കം: ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് തുടങ്ങിയ ഡീൽ തുടർഭരണത്തിലേക്കും ബി.ജെ.പി വിജയത്തിലേക്കും എത്തിക്കാനുള്ള ശ്രമം സമ്പൂർണ്ണമായി പരാജയപ്പെടുത്താൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.കെ കാസിം പ്രവർത്തകരോട് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൂഹ് ചേളന്നൂർ, മണ്ഡലം സെക്രട്ടറി ശംസുദീൻ പി.കെ, ട്രഷറർ ലിയാഖത്തലി എന്നിവർ പ്രസംഗിച്ചു.