സിവിൽ സർവീസ് പരിശീലനം
Monday 30 March 2026 12:41 AM IST
കോന്നി : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കോന്നി സെന്ററിൽ പരിശീലനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിന് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുമാണുള്ളത്. കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്ലാസുകൾ. ഏപ്രിൽ 6ന് ആരംഭിച്ച് മെയ് 6 ന് സമാപിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ലാസുകൾ. രജിസ്ട്രേഷന് : kscsa.org ഫോൺ : 8281098872.