എൻ.ഡി.എ കൺവെൻഷൻ
Monday 30 March 2026 12:43 AM IST
കോന്നി : എൻ.ഡി.എ കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് വകയാർ മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൺവെൻഷനുകൾ പൂർത്തിയായി. സ്ഥാനാർത്ഥി പര്യടനം 31 മുതൽ ഏപ്രിൽ 7 വരെ നടക്കും. റോഡ് ഷോ, വികസന സദസുകൾ, ബിസിനസ് കോൺക്ലേവുകൾ എന്നിവ നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ എന്നിവർ അറിയിച്ചു.