തിരഞ്ഞെടുപ്പ് പ്രചാരണം

Monday 30 March 2026 12:46 AM IST
യു.ഡി.എഫ്വി സ്ഥാനാർത്ഥി വി.ടി. സൂരജ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ

ബാലുശ്ശേരി: യു.ഡി.എഫ് ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി വി.ടി സൂരജ് ഇന്നലെ കായണ്ണ, കൂരാച്ചുണ്ട്, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കായണ്ണയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ എം. പി, സാജിദ് കോറോത്ത്, കെ. ബാലകൃഷ്ണ കിടാവ്, ഋഷികേശൻ, അരുൺ ജോസ്, ഫെറിൻ സേവിയർ, അബ്ദുൽ സമദ്, അഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ടിൽ ഒ.കെ.അമ്മദ്, കുര്യൻ ചെമ്പനാനി, ഷാജി കാരാക്കട, സിനി ജിനോ നേതൃത്വം നൽകി. ഉണ്ണികുളത്ത് കെ.കെ നാസർ, കെ ഉസ്മാൻ, കെ.കെ അബ്ദുല്ല നേതൃത്വം നൽകി. വൈകിട്ട് ഇയ്യാട് സമാപിച്ചു.