ഹാരിയർ ഇ.വിക്ക് പുതിയ വേരിയന്റ്

Monday 30 March 2026 12:02 AM IST

കൊച്ചി: ഇ.വി മോഡലിൽ പുതിയ ഫിയർലെസ് പ്ളസ് ക്യു.ഡബ്ല്യു.ഡി 75 പതിപ്പ് ടാറ്റാ ഇ.വി, ഹാരിയർ അവതരിപ്പിച്ചു. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും കരുത്തുറ്റ എസ്.യു.വിയായ ഹാരിയർ ഇ.വി മോഡൽ ഡ്യൂവൽ മോട്ടോർ ക്വാഡ് വീൽ ഡ്രൈവ് സംവിധാനത്തോടെ സൂപ്പർകാർ സമാനമായ പ്രകടനവും ഏത് റോഡ് പ്രതലത്തിലും സഞ്ചരിക്കാനുള്ള പ്രകടനശേഷിയുമുള്ള വാഹനമാണ്

ആക്ടി ഇ.വി പ്ളസ് പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച ഹാരിയർ ഇ.വി ഫിയർലെസ് പ്ളസ് ക്യു.ഡബ്ല്യു.ഡി 75 മോഡലിന് 504 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കാനും 100 കിലോമീറ്റർ വേഗത 6.3 സെക്കൻഡിനുള്ളിൽ കൈവരിക്കാനും കഴിയും. എല്ലാ റോഡ് സാഹചര്യങ്ങളിലും കൃത്യമായ നിയന്ത്രണവും വേഗതയേറിയ ആക്‌സിലറേഷനും സാദ്ധ്യമാകും. ആറ് ടെറൈൻ മോഡുകൾ, ഓഫ്‌റോഡ് അസിസ്റ്റ്, ബൂസ്റ്റ് മോഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂവൽ മോട്ടോർ ക്വാഡ് വീൽ ഡ്രൈവ് സംവിധാനം മികച്ച ട്രാക്ഷനും സ്ഥിരതയും ഉറപ്പാക്കുന്നു. ലൈഫ്‌ടൈം ബാറ്ററി വാറന്റിയും ലഭിക്കും. ഫൈവ് സ്റ്റാർ ഭാരത് എൻ.സി.എ.പി സർട്ടിഫിക്കേഷനും വാഹനത്തിനുണ്ട്.

മികച്ച രൂപകൽപ്പനയും അധിക സൗകര്യങ്ങളും

സൗകര്യവും സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് ഫിയർലെസ് പ്ളസ് ക്യു.ഡബ്ല്യു.ഡി 75 രൂപകൽപ്പന. സിക്സ് വേ പവേർഡ് ഡ്രൈവർ സീറ്റ് (മെമ്മറി ഫംഗ്ഷനോടുകൂടി), 4 വേ പവേർഡ് കോ ഡ്രൈവർ സീറ്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയുണ്ട്. 360ഡിഗ്രി ക്യാമറ, ജെ.ബി.എൽ ബ്ലാക്ക് 10സ്പീക്കർ ഓഡിയോ സിസ്റ്റം, ആർ 19 അലോയ് വീൽസ്, വോയ്‌സ് അസിസ്റ്റഡ് ഡ്യുവൽസോൺ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ എന്നിവയും ഉൾപ്പെടുത്തി. ആംബിയന്റ് ലൈറ്റിംഗ്, റിയർ ഹെഡ്‌റെസ്റ്റ്, റിയർ സൺഷേഡ്‌സ് എന്നിവയും യാത്ര കൂടുതൽ സുഖകരമാക്കുന്നു.